Kozhikode

കക്കയം ഡാം റോഡിലേക്ക് പാറക്കെട്ട് വീണു; ഗതാഗതം തടസ്സപ്പെട്ടു

Please complete the required fields.




കൂരാച്ചുണ്ട്: കക്കയം ഡാം റോഡിൽ 13ാം കിലോമീറ്റർ ഭാഗത്ത് ഇന്നലെ പുലർച്ചെ കനത്ത മഴയിൽ പാറക്കെട്ട് പാതയിലേക്ക് വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഡാമിലേക്ക് രാവിലെ പോയ ഹൈഡൽ‌ ടൂറിസം ജീവനക്കാരുടെ നേതൃത്വത്തിൽ പാറക്കൂട്ടങ്ങൾ താൽക്കാലികമായി മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചില്ല.ബൈക്കുകൾ ഒഴികെയുള്ള ടൂറിസ്റ്റുകളുടെ വാഹനം ഡാം മേഖലയിലേക്ക് പ്രവേശിച്ചില്ല.

വിനോദ സഞ്ചാരികളുടെ ഒട്ടേറെ വാഹനങ്ങൾ തിരിച്ചു പോയി.  വൈകിട്ടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാറക്കൂട്ടം നീക്കുന്ന പ്രവൃത്തി നടത്തിയത്.കനത്ത മഴയിൽ റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന റോഡിലെ ഗതാഗത തടസ്സം നീക്കാൻ അടിയന്തര നടപടി ഉണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

Related Articles

Leave a Reply

Back to top button