Ernakulam

നടിയെ ആക്രമിച്ച കേസ്: അധിക കുറ്റപത്രം ഇന്ന് കോടതിയിൽ നൽകും ,ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിനടക്കം കുറ്റങ്ങൾ

Please complete the required fields.




കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് നൽകുന്നത്. ഇതോടെ കേസിൽ 9 പ്രതികളാകും. 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 90 ലേറെ പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2021 ഡിസംബർ 25 ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം.കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകൾക്ക് പുറമെ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം. 

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുഹൃത്തായ ശരത് മുഖേന ദിലീപിന്‍റെ പക്കൽ എത്തി എന്നാണ് റിപ്പോർട്ടിലുളളത്. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ അധിക കുറ്റപത്രം നൽകി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണം തുടങ്ങിയതിന് പിറകെ അന്തിമഘട്ടത്തിലെത്തിയ വിചാരണ നിലച്ചിരുന്നു. വിചാരണ പുനരാരംഭിക്കുന്നത് സംബബന്ധിച്ച് ഇന്ന് കോടതി തീരുമാനമെടുക്കും

Related Articles

Leave a Reply

Back to top button