Thiruvananthapuram

ശബരീനാഥനെ ചോദ്യംചെയ്യാനുള്ള സമയപരിധി ഇന്ന് തീരും, കോൺഗ്രസ് നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ കോടതിയിലേക്ക്

Please complete the required fields.




തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ച സമയപരിധി ഇന്ന് തീരും. മൂന്ന് ദിവസം ഹാജരാകാനായിരുന്നു ജാമ്യവ്യവസ്ഥ. കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വരും ദിവസം ചോദ്യം ചെയ്യും.

അതേ സമയം ഇപി ജയരാജൻ പ്രതിയായ കേസിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. ഇപിയെയും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫുകളെയും അടുത്തയാഴ്ചയാകും ചോദ്യം ചെയ്യുക. ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കെപിസിസി പ്രസിഡണ്ടിൻറെയും പ്രതിപക്ഷനേതാവിൻറെയും പങ്ക് അന്വേഷിക്കണമെന്ന ഡിവൈഎഫ്ഐയുടെ പരാതി അന്വേഷണ ഉദ്യോഗസ്ഥന് സിറ്റി പൊലീസ് കമ്മീഷണർ കൈമാറി

ഇതിനിടെ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധതിന് പിന്നിലെ ഗൂഢാലോചനയിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ എഫ് ഐ ഇന്ന് കോടതിയെ സമീപിക്കും.സമാന ആവശ്യത്തിൽ ഇന്നലെ സംഘടന ഡിജിപി ക്ക് പരാതി നൽകിയിരുന്നു. ഇപി ജയരാജനെതിരെ കേസ് എടുക്കാൻ ഉള്ള ഉത്തരവിനെ വിമർശിക്കുന്ന സിപിഎം നേതാക്കൾ ഡി വൈ എഫ് ഐ പരാതിയിലെ കോടതി നടപടിയെ കാത്തിരിക്കുകയാണ്

Related Articles

Leave a Reply

Back to top button