Kozhikode

ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

Please complete the required fields.




കോഴിക്കോട്‌: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്ര ൈവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം ഇന്ന് വെകീട്ടാണ് സംഭവം.കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് തിരികെ വരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്.

പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന ആംബുലൻസ് എതിർദിശയിലായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ ഓട്ടോയുടെ അടിയിൽപെട്ടാണ് പ്രബീഷിന് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോറിക്ഷ എടുത്തുയർത്തിയാണ് പ്രബീഷിനെ പുറത്തെടുത്തത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button