
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചമൽ പൂവൻമല മുട്ടുകടവ് ഹരിജൻ കോളനിയിലെ വിധവയായ കല്യാണി അമ്മയുടെ വീടിനകത്ത് കഴിഞ്ഞ ദിവസത്തെ ശക്ത്തമായ മഴയിൽ ഉറവ പൊന്തി വീടിന്റെ മുൻ ഭാഗത്തെ തറയും, മുറ്റവും അടർന്ന് മുൻഭാഗത്ത് താമസിക്കുന്ന വിധവയായ പൂവൻമല ജാനുവിന്റെ വീടിന്റെ ചുമരിലേക്ക് വീണ് രണ്ട് വീടുകൾക്കും ഭീക്ഷണി നിലനിൽക്കുന്നു.
ഇടിഞ്ഞു വീണ കല്ലും മണ്ണും അടിയന്തിരമായി മാറ്റുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തെയ്യാറാകണമെന്ന് വാർഡ് മെബ്ബറും , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ് ആവശ്യപ്പെട്ടു.
ഇതിനോടുചേർന്നുള്ള ഭാസ്ക്കരൻ മൊകായിക്കലിന്റെ വീടിന്റെ സംരക്ഷണഭിത്തിയും നിലംപൊത്തിയതിനാൽ നിലവിൽ വീടിന് ഭീക്ഷണിനിലനിൽക്കുന്നു ബന്ധപ്പെട്ടവർ പരാതി നൽകിയതിന്റെ അടിസഥാനത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, വൈസ് പ്രസിഡന്റ് ജിൻസി തോമസ്, സ്ഥിരംസമിതി അധ്യക്ഷനായ മുഹമ്മദ് ഷാഹിം, വില്ലേജ് ഓഫീസർ ,വൽസമ്മ അനിൽ, നാസർ ചമൽ, താമരശേരി പോലീസ് സബ് ഇൻസ്പെക്ടറും സംഘവും, നരിക്കുനി ഫയർ ഫോഴ്സ് സംഘവുംസ്ഥലം സന്ദർശിച്ച് കല്ലും മണ്ണും മറ്റവശിഷ്ടങ്ങളും മാറ്റുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നറിയിച്ചു.





