Kozhikode

അലിഫ് ടാലൻ്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു.

Please complete the required fields.




താമരശ്ശേരി: കെ.എ.ടി.എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച അലിഫ്‌ അറബിക് ടാലൻ്റ് ടെസ്റ്റ് താമരശ്ശേരി ഉപജില്ലാ തല മൽസരം താമരശ്ശേരി ഗവ:യു .പി.സ്കൂളിൽ സമാപിച്ചു.സ്കൂൾ തല മൽസരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്.

എൽ.പി.വിഭാഗത്തിൽ കെടവൂർ എം.എം.എ. എൽ പി സ്കൂൾ വിദ്യാർത്ഥിനി ഷാദിയ മെഹ്ജബിൻ ഒന്നാം സ്ഥാനം നേടി.അമ്പായത്തോട് എ.എൽ പി സ്കൂളിലെ ആദിൽഷാൻ രണ്ടാം സ്ഥാനവും അടിവാരം എ എൽ പി സ്കൂളിലെ മുഹമ്മദ് റയ്യാൻ,അണ്ടോണ എ.എം യു.പി സ്കൂളിലെ മുഹമ്മദ് സഹൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി.വിഭാഗത്തിൽ രാരോത്ത് ജി.എം.എച്ച് എസിലെ റന ഫാത്തിമ ഒന്നാം സ്ഥാനം നേടി. കട്ടിപ്പാറ നസ്റത്ത് യു.പി.സ്കൂളിലെ ഫാത്തിമ ലുബാബ, പള്ളിപ്പുറം ജി.എം.യു.പി.സ്കൂളിലെ അംന സഹ്റിൻ എന്നിവർ രണ്ടാം സ്ഥാനവും പരപ്പൻ പൊയിൽ എൻ.ആർ.ഐ എച്ച് എസിലെ സിയ ഫാത്തിമ എം.സി മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ രാരോത്ത് ജി.എം.എച്ച് എസിലെ നാഫില കെ ഒന്നാം സ്ഥാനം നേടി. താമരശ്ശേരി ഹൈസ്കൂളിലെ റിസ നൂറുദ്ദീൻ രണ്ടാം സ്ഥാനവും കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ ഹാജറ വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ താമരശ്ശേരിജി.വി.എച്ച്.എസിലെ നജ് വ ഫാത്തിമ പി.കെ ഒന്നാം സ്ഥാനത്തിനർഹയായി.

നാല് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫിയും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ വിതരണം ചെയ്തു. കെ.എ.ടി.എഫ് സബ് ജില്ലാ പ്രസിഡണ്ട് സി.പി. സാജിദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബി.പി.സി. ശ്രീ മെഹറലി, താമരശ്ശേരി ജി.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വേണു, അറബിക് അധ്യാപകൻ അതുൽ കൃഷ്ണ, കെ.അബ്ദുറഷീദ് ആശംസകൾ നേർന്ന് സംസാരിച്ചു. ഉപജില്ലാ അലിഫ് കൺവീനർ ടി.നൂറുദ്ദീൻ സ്വാഗതവും അബ്ദുല്ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button