Thiruvananthapuram

കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഇന്നലെ 15 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Related Articles

Leave a Reply

Back to top button