
താമരശ്ശേരി: ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിട്രർ ചെയ്തിട്ടുള്ള താമരശ്ശേരി സബ്ബ് കമ്മറ്റിക്ക് കീഴിലുള്ള ചുമട്ട് തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
താമരശ്ശേരി ഉപകാര്യാലയത്തിൽ നടന്ന പരിപാടി സബ്ബ് കമ്മറ്റി അംഗം ടി സി വാസു ഉദ്ഘാടനം ചെയ്തു. സബ്ബ് കമ്മറ്റി അംഗം എ.എസ്. രാജു അത്യക്ഷത വഹിച്ചു. ഹെഡ് ക്ലാർക്ക് മനി സ്വാഗതം പറഞ്ഞു.





