
പത്തനംതിട്ട: അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മടവൂര്‍ സ്വദേശി നിഖിൽ രാജാണ് മരിച്ചത്. അപടകസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ നിഖിൽ രാജിനെ കോട്ടയം ആശുപത്രിയിൽ എത്തിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിഖിൽ രാജിൻ്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. രാവിലെ 6.20-ഓടെയാണ് വാഹനാപകടമുണ്ടായത്.
പാലക്കാട് കല്ലടിക്കോട് ബൈക്കും ഗ്യാസ് സിലിണ്ടർ കയറിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം ഇന്നുണ്ടായി. പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നീ ബൈക്ക് യാത്രികരാണ് മരിച്ചത്.രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.





