
കൊടുവള്ളി: സ്വനം ഫിലിം സൊസൈറ്റി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പരസ്യ വരുമാനമായി ലഭിച്ചതിൽ ബാക്കി വന്ന തുക ഹൃദയാർദ്രം ഫൗണ്ടേഷന് കൈമാറി.
കൊടുവള്ളി ഹൃദയാർദ്രം റിഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സ്വനം പ്രസിഡന്റ് ബൈജു കൊടുവള്ളി ഹൃദയാർദ്രം ജനറൽ സെക്രെട്ടറി ഫസലിന് ചെക്ക് കൈമാറി.
ചടങ്ങിൽ ഹൃദയാർദ്രം പ്രവർത്തകരായ അൻവർ കൊടുവള്ളി ,വി.ടി.ശമീർ സ്വനം പ്രവർത്തകരായ ആർ. സി.വിനോദ്, പവിഫിനോ, ജദീഷ്ബിജു, ആർ. സി.ബൈജു, സി.പി.സോമൻ, എം. ടി.സുനിൽ ബാബു എന്നിവരും പങ്കെടുത്തു.





