Wayanad

വീണ്ടും അപകടം,വയനാട് തോല്‍പ്പെട്ടിയില്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്ക്

Please complete the required fields.




വയനാട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളുടെ ചെറുതെങ്കിലുമുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.വയനാട്ടില്‍  ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്.കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്.വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.

കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു.വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്. പകരം ഏര്‍പ്പെടുത്തിയ ബസ്സ് എത്താന്‍ വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു അപകടകാരണത്തക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

Related Articles

Leave a Reply

Back to top button