Thiruvananthapuram

സ്വർണവിലയിൽ വമ്പൻ കുതിച്ചുചാട്ടം; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് ഒറ്റയടിക്ക് കൂടി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയരുകയായിരുന്നു.  ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്  800 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38280 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഉയർന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയാണ്. 95 രൂപയാണ് വർധിച്ചത്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. 

Related Articles

Leave a Reply

Back to top button