Kozhikode

ലോകലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ: കട്ടിപ്പാറ നസ്റത്ത് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.എ, വിദ്യാർത്ഥി പ്രതിനിധി ലിഷതെരേസ് തോമസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.

സ്കൗട്ട്, ഗൈഡ്സ്, ജെ. ആർ. സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സ്കൗട്ട് മാസ്റ്റർ തോമസ് കെ.യു ഫ്ലാഗ് ഓഫ് ചെയ്തു.

ഹബീബ പി.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി. അധ്യാപകരായ സി.പി. സാജിദ്, ഷിബു കെ.ജി, സിസ്റ്റർ നിഷ, സൗമ്യ ജോസഫ്, സിനു ജോർജ്, സ്വപ്ന ജോസഫ്, സിസ്റ്റർ ബിൻസി, ശീതൾ കുര്യാക്കോസ്, റിയ ജെയിംസ്, ദിൽ അനുഷ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button