India

രാജ്യത്ത് 9923 പേർക്ക് കൊവിഡ്; ഇന്നലെ 17 മരണം

Please complete the required fields.




രാജ്യത്തെ കൊവിഡ് കേസുകൾ ഗണ്യമായ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയർന്നു. 7293 പേർ ഇന്നലെ രോഗമുക്തി നേടി. അതേസമയം 17 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ഡൽഹി-6, കേരളം-5, മഹാരാഷ്ട്ര-2, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 196.32 കോടി ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button