Thrissur

ട്രെഡ് മില്ലിൽ വ്യായാമത്തിനിടെ പുറകോട് മറിഞ്ഞു; നിലത്ത് തലയിടിച്ച് വീണ് കെഎസ്ഇബി എഞ്ചിനീയർ മരിച്ചു

Please complete the required fields.




തൃശൂർ: മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി എ സജീവാണ് മരിച്ചത്.

ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ പുറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Leave a Reply

Back to top button