Thiruvananthapuram

സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്ക് നൽകാൻ കോടതി ഉത്തരവ്

Please complete the required fields.




തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.

അതേസമയം, ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യൽ, ബുധനാഴ്ചയാണ് കൊച്ചി ഇഡി ഓഫീൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.

Related Articles

Leave a Reply

Back to top button