Kannur

ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം, ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്, സംഘര്‍ഷം

Please complete the required fields.




കണ്ണൂര്‍ : പയ്യന്നൂർ കോൺഗ്രസ് ഓഫീസിലെ ഗാന്ധിജി പ്രതിമയുടെ തല തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞിരുന്നെങ്കിലും ബാരിക്കേഡിനിടയിലൂടെ പ്രവർത്തകർ ഉള്ളിലേക്ക് കടന്നതാണ് ലാത്തിച്ചാർജിന് ഇടയാക്കിയത്. നാല് പ്രവർത്തകർക്ക് പരുക്കേറ്റു.  വനിതാ പ്രവർത്തകർക്ക് നേരെയും ലാത്തിച്ചാർജുണ്ടായി. പുരുഷ പൊലീസാണ് വനിതാ പ്രവർത്തകരെ മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ നടപടിയൊന്നും ഇതുവരെയും ആയിട്ടില്ല. 

Related Articles

Leave a Reply

Back to top button