Sports

ഫൈനലിസ്മയയിൽ ആധികാരിക വിജയം നേടി അർജന്റീന

Please complete the required fields.




യൂറോ ചാമ്പ്യൻസും കോപ അമേരിക്ക വിജയികളും തമ്മിലുള്ള ഫൈനലിസ്മ പോരാട്ടത്തിൽ ഇറ്റലിയെ കീഴടക്കി അർജന്റീന. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. 28-ാം മിനിറ്റിൽ മാർട്ടിനെസ്സും ആദ്യ പകുതിയുടെ അധിക സമയത്ത് ഡി മരിയയും ഇഞ്ചുറി സമയത്ത് പൌലോ ഡിബാലയും ആണ് ഗോളുകൾ നേടിയത്.

മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ ആധികാരികമായിരുന്നു അർജന്റീനയുടെ വിജയം. ചരിത്രത്തിലെ മൂന്നാമത് ഫൈനലിസ്മ മത്സരമായിരുന്നു ഇന്നത്തേത്. അർജന്റീനയുടെ രണ്ടാമത്തെ ഫൈനലിസ്മ വിജയവും.

Related Articles

Leave a Reply

Back to top button