Kottayam

ഇനി എപ്പോൾ വേണേലും ഹാജരാകാം; ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്നറിയിച്ച് ജോർജ്

Please complete the required fields.




കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ്) പൊലീസിന് കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു. 

Related Articles

Leave a Reply

Back to top button