Kozhikode

കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിദ്യാര്‍ത്ഥി സമ്മേളനവും പ്രവാസി സംഗമവും വനിതാ സംഗമവും ശ്രദ്ധേയമായി

Please complete the required fields.




കൊടുവള്ളി: 5 ദിവസം നീണ്ട് നില്‍ക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ത്ഥി സമ്മേളനവും പ്രവാസി സംഗമവും വനിതാ സംഗമവും ശ്രദ്ധേയമായി. ഓരോ സംഗമങ്ങളിലും ആയിരങ്ങളാണ് പങ്കെടുത്തത്.പരപ്പന്‍ പൊയില്‍ ഹൈലാന്റ് കണ്‍വന്‍ഷനില്‍ കെ സി മാമുമാസ്റ്റര്‍ നഗറില്‍നടന്ന വിദ്യാര്‍ത്ഥി സമ്മേളനം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ഉദ്ഘാഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് റാഷിദ് കാരക്കാട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. വി എം ഉമ്മര്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍ ,സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,പി പി ഹാഫിസുറഹ്‌മാന്‍, എം. നസീഫ്. ഒ.കെ ഇസ്മാഈല്‍, ജീലാനി കൂടത്തായി. റാഷിദ് സബാന്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രവാസി സംഗമം പ്രവാസി ലീഗ് പ്രസിഡണ്ട് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.

പി.സി ആലി ഹാജി അധ്യക്ഷത വഹിച്ചു. ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം നടത്തി. വി എം ഉമ്മര്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, യു.കെ ഉസയിന്‍, വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, കെ സി അബ്ദുല്‍ ഖാദര്‍ ,കെ.കെ ജബ്ബാര്‍, വി. ഇല്‍യാസ്, ലതീഫ് തച്ചം പൊയില്‍, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, വി.സിയ്യാലിഹാജി, പ്രസംഗിച്ചു.

ഇന്നലെ ഉച്ചക്ക് 2 മണിക്ക് നടന്ന വനിതാ സംഗമം സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. ഹാജറ കൊല്ലരു കണ്ടി അധ്യക്ഷത വഹിച്ചു. ഡോ.എം.കെ മുനീര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. വി എം ഉമ്മര്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ്, പി.ടി.എം ഷറഫുന്നിസ സടീച്ചര്‍, സി.പി.ലൈല, എസ് പി കുഞ്ഞമ്മദ്, കെ പി മുഹമ്മദന്‍സ്, വി.സിയ്യാ ലിഹാജി, കെ.കെ എ ഖാദര്‍ പ്രസംഗിച്ചു.

ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന കെ.എം.സി.സി സാംസ്‌കാരിക സംഗമം അഡ്വ: കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം കെ മുനീര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. നാളെ വൈകീട്ട് 6 മണിക്ക് കൊടുവള്ളി ഹൈദറലി ശിഹാബ് തങ്ങള്‍ നഗറില്‍ സമാപന പൊതുസമ്മേളനം നടക്കും. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പ്രസിഡണ്ട് വി എം ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, ഡോ: എം.കെ മുനീര്‍ എം എല്‍ എ, കെ എം ഷാജി,എം.എ റസാഖ് മാസ്റ്റര്‍ ,അഡ്വ: പി വി മനാഫ് അരീക്കോട്, ബഷീര്‍ ഖാന്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ഇബ്രാഹീം എളേറ്റില്‍ പ്രസംഗിക്കും

Related Articles

Leave a Reply

Back to top button