Alappuzha

പോപ്പുലർഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

Please complete the required fields.




ആലപ്പുഴ :പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. പ്രകടനം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് ആയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. 

ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത് , എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി.
പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതെന്നാണ് അൻസാർ മൊഴി നൽകിയിരിക്കുന്നത്. അൻസാറിൻ്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്

Related Articles

Leave a Reply

Back to top button