
ഓമശ്ശേരി∙ തിരക്കേറിയ അങ്ങാടിയിലെ തണൽ മരങ്ങളെല്ലാം മുറിച്ചുമാറ്റി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. പതിറ്റാണ്ടുകളായി അങ്ങാടിയിൽ തണലൊരുക്കിയ കൂറ്റൻ ചീനി മരങ്ങളും ബദാം മരങ്ങളും മാവുമാണ് കഴിഞ്ഞ ദിവസങ്ങളിലായി മുറിച്ച് മാറ്റിയത്.
കാലപ്പഴക്കത്താൽ അപകട ഭീഷണിയുയർത്തുന്നതിനാലാണ് മുറിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. റോഡ് നവീകരണ പ്രവൃത്തി തുടരുകയാണ്. മഴക്കാലം അടുത്തതോടെ ഓവുചാലുകളുടെ നവീകരണം വേഗത്തിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.





