
ദില്ലി : എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പണപ്പെരുപ്പം. ഏപ്രിലിൽ ചില്ലറവിൽപ്പന വിപണിയിൽ പണപ്പെരുപ്പം 7.79% ആയി ഉയർന്നു. അതെ സമയം മൊത്ത വില്പന വിപണിയിൽ പണപ്പെരുപ്പം 7.5% ഉയർന്നു. ഭക്ഷ്യ-ഇന്ധന വിലകൾ ക്രമാതീതമായി ഉയരുന്നതിലൂടെ പണപ്പെരുപ്പം എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു.
വിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയും അതെ സമയം പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്നതാണ് പണപ്പെരുപ്പം. മാർച്ചിൽ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 7.79% ആയി ഉയർന്ന് എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി.





