Thiruvananthapuram

പരിശോധന തുടരുന്നു; പഴകിയ ഭക്ഷണം പിടിച്ചു, തലസ്ഥാനത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ് 

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ‘ഇറാനി’ കുഴിമന്തിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറ്റക്കുഴി മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി, നന്ദൻകോട് ടിഫിൻ സെന്റർ എന്നീ കടകൾക്കും നോട്ടീസ് നൽകി. ഇവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ബാഗുകളും പിടിച്ചെടുത്തു. തിരുവനന്തപുരം  കല്ലറയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് സ്ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയിൽ ഫ്രീസറിൽ പ്ലാസ്റ്റിക്ക് കവറുകളിൽ മാംസഹാരങ്ങൾ സൂക്ഷിച്ചത് പിടിച്ചെടുത്തു. 

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.ഹോട്ടൽ സാഗർ, ഹോട്ടൽ ബ്ലൂ നെയിൽ എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. പഴകിയ ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവ കണ്ടെത്തി. 

Related Articles

Leave a Reply

Back to top button