Kozhikode

താമരശ്ശേരിയിൽ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായി

Please complete the required fields.




താമരശ്ശേരി.താമരശ്ശേരിയിൽ രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്.

താമരശ്ശേരി മേഖലയില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് സൂചന. ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്സെസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, സി ജി ഷാജു, കെ പ്രസാദ്, എന്‍ പി വിവേക്, ടി വി നൗഷീര്‍, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles

Leave a Reply

Back to top button