ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഭര്‍തൃവീട്ടില്‍ യുവതി പീഡനത്തിന് ഇരയായിരുന്നെന്ന് ആരോപിച്ച് പൊലിസില്‍ പരാതി നല്കി.
സംഭവത്തിന് മുന്‍പ് കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണില്‍ വിളിച്ച് പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എറണാകുളത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയിലാണ് വീട്ടിലെത്തിയത്. യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് ശിവരാജന്റെ അമ്മ അറിയിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷണപ്രഭയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജന് കൃഷ്ണപ്രഭയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ശിവരാജിന്റെയും കൃഷ്ണപ്രഭയുടെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു





