Thiruvananthapuram

കൂപ്പുകുത്തി സ്വർണവില; അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 1040 രൂപ

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38400 രൂപയായി. തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയാണ്. ഇന്നലെ മാറ്റമില്ലാത്ത തുടർന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവിലാണ് സ്വർണ വില. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3965  രൂപയായി.  അതേസമയം സംസ്ഥാനത്ത് 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. എന്നാൽ വെള്ളിയുടെ വിലയിൽ കുറവ് സംഭവിച്ചു. ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 70 രൂപയായി മാറി.  

ഈ ആഴ്ചയിൽ സ്വർണവില കുത്തനെ ഇടിയുകയാണ്. ഇടവേളകളിൽ കുറയുകയല്ലാതെ സ്വർണവില ഈ ആഴ്ച കൂടിയില്ല. ഏപ്രിൽ 23 ശനിയാഴ്ച  240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്. 

Related Articles

Leave a Reply

Back to top button