
പേരാമ്പ്ര: ഉപജില്ലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ 47.21 റേഡിയോ പേരാമ്പ്ര നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ടി പി രാമകൃഷ്ണന് എം എല്‍ എ ഓണ്‍ലൈനായി റേഡിയോ ലോഞ്ച് ചെയ്തു. കെ മുരളീധരന് എം പി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 85 സ്കൂളുകളിലെ ഇരുപതിനായിരം കുട്ടികളില്‍ നിന്നും കോര്‍ഡിനേറ്റര്‍മാര്‍ മുഖേന തെരഞ്ഞെടുത്ത 65 റേഡിയോ ജോക്കികള്‍ പരിപാടികള്‍ അവതരിപ്പിക്കും. ഇവര്‍ക്ക് ഏഴ് ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കിയിരുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ഡിഡിഇ മിനി വി പി, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ഡി പി സി അബ്ദുള്‍ ഹക്കിം എ കെ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ ബി മധു, ബാലാവകാശ കമ്മിഷന് അംഗം അഡ്വ. ബബിത ബല്‍രാജ്, റേഡിയോ പേരാമ്പ്ര ഡയറക്ടര്‍ കെ എ നസീര്‍, റേഡിയോ പേരാമ്പ്ര ചെയര്‍മാനും എ ഇ ഒയുമായ ലത്തീഫ് കരയത്തൊടി, ഗാന രചയിതാവ് രമേഷ് കാവില്‍, റേഡിയോ പേരാമ്പ്ര സി ഇ ഒ വി പി നിത, ദിവ്യ ദാമോദരന്‍, ഡിക്ടമോള്‍, ബിജു മാത്യു, കെ വി പ്രമോദ്, ചിത്ര രാജന്, എ കെ രജീഷ്, നൗഷാദ് തൈക്കണ്ടി, വി എം അഷറഫ്, കെഷാജിത തുടങ്ങിയവര്‍ പങ്കെടുത്തു. റേഡിയോ ടൈറ്റില്‍ സോംഗ് രചിച്ച അജിത് സോപാനത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ച അര്ജ്ജുന് സാരംഗിക്കും ഉപഹാരം നല്കി. www.radioperambra.in എന്ന വെബ് സൈറ്റിലും പ്ലേ സ്റ്റോര്‍ ആപ്പിലും റേഡിയോ പരിപാടികള്‍ ലഭ്യമാവും.





