Thiruvananthapuram

കാർഷിക നിയമങ്ങൾ തിരിച്ചു വരും, നിയമം പിൻവലിച്ചതിൽ കടുത്ത അമർഷം; സുരേഷ് ഗോപി

Please complete the required fields.




തിരുവനന്തപുരം: കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്ന് സുരേഷ് ഗോപി എംപി. കാർഷിക നിയമം മോദി സർക്കാർ പിൻവലിച്ചതിൽ തനിക്ക് അതിയായ അമർഷം ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കർഷക സമരത്തിൽ പങ്കെടുത്തവരെയും സുരേഷ് ഗോപി പരിഹസിച്ചു.

സുരേഷ് ​ഗോപിയുടെ വാക്കുകൾ – 

യുപി ബോർഡറിൽ കർഷകർക്ക് കഞ്ഞിവയ്ക്കാൻ പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് ഇവരൊക്കെ കർഷകരോടൊക്കെ എന്ത് ഉത്തരം പറയും എന്ന് ഉത്തരം പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്രമോദിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. അതങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അതിനായി ജനങ്ങളും കർഷകരും ആവശ്യപ്പെടും. ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. ആ കാർഷിക നിയമങ്ങൾ തിരിച്ചു വരും. അല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ ആ നിലയിലേക്ക് പോകും കാര്യങ്ങൾ. 

Related Articles

Leave a Reply

Back to top button