Kottayam

നട്ടാശേരിയിലെ പ്രതിഷേധത്തിൽ 100പേർക്കെതിരെ കേസ് ; കേസെടുത്താലും സമരം തുടരാൻ ജനങ്ങൾ

Please complete the required fields.




കോട്ടയം: സിൽവർലൈൻ അതിരടയാള കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. നട്ടാശേരിയിൽ 100 പേർക്കെതിരെ കേസ് എടുത്തു. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്.

സിൽവർ ലൈൻ സർവേക്കും അതിരടയാള കല്ലിടലിനുമെതിരെ നാടൊട്ടാകെ വൻ പ്രതിഷേധമാണ് തുടരുന്നത്. പലയിടത്തും പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിലാണ് സർവേ നിർത്തിവയ്ക്കുന്നത്. പലയിടത്തും സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ചതും അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊന്നാലും ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്

അതേസമയം സമരത്തിനെതിരെ സർക്കാർ രൂക്ഷ വിമർശനവുമായാണ് രം​ഗത്തെത്തിയത്. പദ്ധതിയുമായി മുന്നോട്ട പോകുമെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മുകര്യമന്ത്രി പറഞ്ഞു. അടികിട്ടേണ്ട സമരമാണിതെന്നുും നാലിരട്ടി പണം കൊടുത്താൽ ഒഴിഞ്ഞു പോകണമെന്നും ആയിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് സജി ചെറിയാൻ പരിഹസിച്ചപ്പോൾ സമരക്കാരുടെ കരച്ചിലിനെ പരിഹസിച്ചായിരുന്നു മന്ത്രി പി രാജീവിന്റം പ്രതികരണം

ഇതിനെതിരെ കോൺ​ഗ്രസും ബി ജെ പിയും രം​ഗത്തെത്തി. ജയിലസിൽ പോകേണ്ടി വന്നാലും അതിരടയാള കല്ലുകൾ പിഴുതെറിയുമെന്നാണ് കോൺ​ഗ്രസ് നിലപാട്. സിൽവർ ലൈനെതിരെ ജില്ലകളിൽ യോ​ഗങ്ങൾ സംഘടിപ്പിക്കുകയാണ് ബി ജെ പി 

Related Articles

Leave a Reply

Back to top button