Kozhikode

കുന്ദമംഗലം സബ്‌സ്‌റ്റേഷൻ ഉദ്ഘാടനം 16-ന്

Please complete the required fields.




കുന്ദമംഗലം: കാര്യക്ഷമമായ രീതിയിൽ വൈദ്യുതി തടസ്സംകൂടാതെ നൽകുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലത്ത് നിർമിച്ച 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്റ്റേഷൻ 16-ന് ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് മലയമ്മ മുതൽ കുന്ദമംഗലംവരെ നിർമിച്ച 220/110 കെ.വി. എം.സി.എം.വി. ലൈനിന്റെ ഉദ്ഘാടനവും അന്ന് നടക്കും.

ട്രാൻസ് ഗ്രിഡ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് കുന്ദമംഗലത്ത് നിലവിലുള്ള 110 കെ.വി. സബ് സ്റ്റേഷൻ വളപ്പിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്യാസ് സബ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്‌കരിച്ചു. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.ഇ. സലീം പദ്ധതി വിശദീകരിച്ചു.

വി. അനിൽകുമാർ, ടി. ചന്ദ്രൻ, എം. ധർമരത്നൻ, ലീന വാസുദേവൻ, ജനാർദനൻ കളരിക്കണ്ടി, സി.വി. സംജിത്ത്, എം.കെ. മോഹൻദാസ്, പി.ബി. അമർനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ടി.എ. റഹീം. എം.എൽ.എ. (ചെയ.), പി.ബി. അമർനാഥ് (കൺ.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button