കോഴിക്കോട് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ താഴെ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വർഡുകൾ 09-08-2021 മുതൽ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു ഉത്തരവാകുന്നു.
• കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – 3
• കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 3,4,9,11,13,15,18
• കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് – 4,8,10,11,12,13,16
• കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് – 8,13
• പുതുപ്പാടി ഗ്രാമപഞ്ചായത്ത് – 1,16,19,21
• തിരുവമ്പാടി ഗ്രാമപഞ്ചായത്ത് – 8,12,
• അരിക്കുളം ഗ്രാമപഞ്ചായത്ത് – 1,2,12
• അത്തോളി ഗ്രാമപഞ്ചായത്ത് – 1,13
• ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-1,17
• ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് -6
• ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് – 5,10,11,12,14,15
• ചാത്തമംഗലം ഗ്രാമപഞ്ചായത്ത്- 2,5,10,12,17,18,19
• ചെക്യാട് ഗ്രാമപഞ്ചായത്ത് -3,6,14
• ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് -1,3,8,10,12,17
• ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് -2
• ചേളന്നൂർ ഗ്രാമപഞ്ചായത്ത്- 1,18
• ചോറോട്ഗ്രാമപഞ്ചായത്ത് 7,10,12
• എടച്ചേരിഗ്രാമപഞ്ചായത്ത് – 13,15,17
• ഏറാമല ഗ്രാമപഞ്ചായത്ത് -9,10,11
• കടലുണ്ടി ഗ്രാമപഞ്ചായത്ത് – 6,17,20,21
• കക്കോടി ഗ്രാമപഞ്ചായത്ത്- 1,2,3,8,12
• കാക്കൂർ ഗ്രാമപ്പഞ്ചായത്ത് -2,14
• കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് – 10,14
• കാവിലുംപാറ ഗ്രാമപഞ്ചായത്ത് -2,3,7,12,16
• കായക്കൊടി ഗ്രാമപഞ്ചായത്ത് -1,4,5,10,12,13,15
• കീഴരിയൂർ ഗ്രാമപഞ്ചായത്ത് – 13
• കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്- 1,3,4,7,16
• കൂരാച്ചുണ്ട്ഗ്രാമപഞ്ചായത്ത് – 2,3
• കൂത്താളി ഗ്രാമപഞ്ചായത്ത് – 3
• കോട്ടൂർ ഗ്രാമപ്പഞ്ചായത്ത്- 10
• കുന്നമംഗലം ഗ്രാമപഞ്ചായത്ത് -1,14,21,22,23
• കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് 2
• കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് -6
• കുറ്റ്യാടി ഗ്രാമപഞ്ചായത്ത് -4,8
• മടവൂർഗ്രാമപഞ്ചായത്ത്- 2,3,10
• മണിയൂർ ഗ്രാമപഞ്ചായത്ത് – 15,16
• മരുതോങ്കര -ഗ്രാമപ്പഞ്ചായത്ത്- 3
• മൂടാടി ഗ്രാമപഞ്ചായത്ത് -1,5
• നാദാപുരം ഗ്രാമപഞ്ചായത്ത് – 6,12,15
• നടുവണ്ണൂർ -ഗ്രാമപ്പഞ്ചായത്ത്- 1,2,6,9,12
• നന്മണ്ട ഗ്രാമപഞ്ചായത്ത് -1,9,13,16
• നരിക്കുനി ഗ്രാമപഞ്ചായത്ത് 1,3,5,6
• നരിപ്പറ്റ ഗ്രാമപഞ്ചായത്ത് -4,6
• ഒളവണ്ണ ഗ്രാമപഞ്ചായത്ത് -3,8,9,10,18,21
• ഓമശ്ശേരി ഗ്രാമപഞ്ചായത്ത് -1,3,4,8,14,15,18
• പനങ്ങാട് ഗ്രാമപഞ്ചായത്ത് -7
• പെരുമണ്ണ ഗ്രാമപഞ്ചായത്ത് -10,13
• പെരുവയൽ ഗ്രാമപഞ്ചായത്ത്- 6,22
• പുറമേരി ഗ്രാമപഞ്ചായത്ത് -1,2,4,16,17
• തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് -7,10,11,13
• താമരശ്ശേരി ഗ്രാമപഞ്ചായത്ത് -2,10,12,13,17,19
• തിക്കോടി ഗ്രാമപഞ്ചായത്ത് -3,4,11,15
• തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 3,7,15
• തൂണേരി ഗ്രാമപഞ്ചായത്ത് -4,12
• തുറയൂർ ഗ്രാമപഞ്ചായത്ത് – 5,6,7,11
• ഉള്ളേയേരി ഗ്രാമപഞ്ചായത്ത് -1,4,9,10,12,17,19
• ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് -8,11
• വളയംഗ്രാമപഞ്ചായത്ത് -4
• വാണിമേൽ ഗ്രാമപഞ്ചായത്ത് 8,9,11
• വേളം ഗ്രാമപഞ്ചായത്ത് – 4,5,6,12,13,14
• വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 8,10,12
എന്നീ വാർഡുകളും,
കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിറക്കി.
കണ്ടെയിൻമെൻറ് സോണുകളിൽ പാലിക്കേണ്ട നിബന്ധനകൾ
- കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫിസുകൾ /ആരോഗ്യവകുപ്പ്/ പോലീസ് ,ഹോം-ഗാർഡ് /ഫയർ ആന്റ് റെസ്ക്യൂ /എക്സൈസ് /റവന്യൂ ഡിവിഷണൽ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി/ കെ.എസ്.ഈ.ബി /വാട്ടർ അതോറിറ്റി /പാൽ സംഭരണ വിതരണം/ പാചകവാതകവിതരണം/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/ പൊതുവിതരണവകുപ്പ് /ATM /അക്ഷയ സെൻററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
- ദുരന്തനി വാരണ പ്രവർത്തികൾ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാ നിർമ്മിതി കേന്ദ്ര,പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, എന്നീ വകുപ്പുകളെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നു. ഈ വകുപ്പുകളിലെ/ സ്ഥാപനങ്ങളിലെ ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട പോലീസ് /മറ്റ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിക്കേണ്ടതും യാത്രാനുമതി വാങ്ങേണ്ടതുമാണ്.
- നാഷണലൈസ്ഡ് ബാങ്കുകൾ/ സഹകരണ ബാങ്കുകൾ 10.00 മണി മുതൽ 4.00 മണിവരെ അൻപത് ശതമാനമോ അതിൽ കുറവോ ആളുകളെ വച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .
- ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വിൽപ്പനശാലകൾ ബേക്കറി ഉൾപ്പെടെയുള്ള കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2.00 മണിവരെ പ്രവർത്തിക്കാവുന്നതാണ്.
- മെഡിക്കൽ ഷോപ്പുകൾ/ ഫാർമസികൾ എന്നിവ മുഴുവൻ സമയവും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
- ഹോട്ടലുകളിൽ പാർസലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8.00 മണി മുതൽ രാത്രി 8.00 മണിവരെയായിരിക്കും.
- ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും, നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.
- കണ്ടെയിൻമെൻറ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം
നിരോധിക്കേണ്ടതാണ്. - നാഷണൽ ഹൈവേ/ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയിൻമെൻറ് സോണിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.
- കണ്ടെയിൻമെൻറ് സോണിൽ രാത്രി 7.00 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.
- കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .
- മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
- മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്.
- മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ചും ഇൻഡ്യൻ പീനൽ കോഡ് 188 , 269 വകുപ്പുകൾ പ്രകാരവും കർശന നടപടി സ്വീകരിക്കാവുന്നതാണ്.