Kozhikode

വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചു; അസി പ്രൊഫസറെ ജോലിയില്‍ നിന്ന് പുറത്താക്കി

Please complete the required fields.




കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് ഫോണില്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസററെ പുറത്താക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം. പരാതിയെ തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇംഗ്ലീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചെന്നും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഇയാള്‍ക്കെതിരെ അന്വേഷണ സമിതിക്ക് മുന്നില്‍ പേരുവെളിപ്പെടുത്താത്ത മറ്റ് പെണ്‍കുട്ടികളും പരാതി നല്‍കിയിരുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രൊഫസര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Related Articles

Leave a Reply

Back to top button