Ernakulam

നമ്പർ 18 ഹോട്ടൽ പോക്സോ കേസ് : രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി

Please complete the required fields.




കൊച്ചി: ഫോ‍ർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ കീഴടങ്ങി. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചൻ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ റോയി വയലാട്ട് ഇന്നലെ കീഴടങ്ങിയിരുന്നു.

ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഡിജിപി വി യു കുര്യക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Related Articles

Leave a Reply

Back to top button