
ദില്ലി: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റ് പരിക്കുകളോടെ ചികിത്സയിലാണ്.
ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. സേനയുടെ തിരച്ചിൽ സംഘം സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.





