Sports

ലങ്കാവധം പൂര്‍ണമാക്കാന്‍ ടീം ഇന്ത്യ; പിങ്ക് പന്തില്‍ അങ്കത്തിന് പരിശീലനം തുടങ്ങി

Please complete the required fields.




മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരുവിൽ രാത്രിയും പകലുമായി നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ടീം ഇന്ത്യയുടെ പരിശീലനം. വിരാട് കോലി, ശുഭ്‌മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയന്ത് യാദവ്, പ്രിയങ്ക് പാഞ്ചൽ, സൗരഭ് കുമാർ എന്നിവരാണ് പിങ്ക് ബോളിൽ പരിശീലനം നടത്തിയത്. 

ക്യാപ്റ്റൻ രോഹിത് ശർമ്മ, റിഷഭ് പന്ത്, ആർ അശ്വിൻ തുടങ്ങിയവർ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനിംഗിനാണ് സമയം കണ്ടെത്തിയത്. ഒന്നാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതിനാൽ ഇന്ത്യൻ ടീം ഇപ്പോഴും മൊഹാലിയിലാണ്. ശനിയാഴ്‌ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജ്യാന്തര മത്സരം നടക്കുന്നത്. 

Related Articles

Leave a Reply

Back to top button