Kozhikode

കുടുംബശ്രീയിൽ നിന്ന് ഒരു ലക്ഷം സംരംഭകർ ഒരു വർഷത്തിനകം: മന്ത്രി എം.വി.ഗോവിന്ദൻ

Please complete the required fields.




കോഴിക്കോട്: സംസ്ഥാനത്ത് ഒരു വർഷത്തിനിടയിൽ കുടുംബശ്രീയിൽ നിന്ന് ഒരു ലക്ഷം വനിതാ സംരംഭകരെ കണ്ടെത്തുമെന്നും തൊഴിലില്ലായ്മയ്ക്കു ബദലായി ലോകത്തിനു മുൻപിൽ ഈ മാതൃക കേരളം അവതരിപ്പിക്കുമെന്നും മന്ത്രി എം.ഗോവിന്ദൻ. കുടുംബശ്രീ മിഷനും കോഴിക്കോട് കോർപറേഷനും എക്സൈസ് വകുപ്പും ചേർന്നു സംഘടിപ്പിച്ച രാജ്യാന്തര വനിതാദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംഘടിത പ്രസ്ഥാനമായ കുടുംബശ്രീയിൽ 45.44 ലക്ഷം കുടുംബാംഗങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ലഹരിവിരുദ്ധ പ്രഖ്യാപനവും സ്ത്രീശക്തി സംസ്ഥാന കലാജാഥയും മന്ത്രി ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.

വനിതാദിന അവതരണ സംഗീതം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രചാരണ വിഡിയോ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിക്ക് നൽകി മന്ത്രി എം.വി.ഗോവിന്ദൻ പ്രകാശനം ചെയ്തു. പി.ടി.എ.റഹീം എംഎൽഎ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കൊയിലാണ്ടി നഗരസഭ ചെയർപഴ്‌സൻ സുധ കിഴക്കേപ്പാട്ട്, കെ.കെ.ലതിക, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, ഉത്തരമേഖല എക്സൈസ് കമ്മിഷണർ ജി.പ്രദീപ്, കരിവള്ളൂർ മുരളി, പി.എം.ഗിരീശൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button