Thiruvananthapuram

കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

Please complete the required fields.




കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരേയാണ് പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 591 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,939 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 4,51,107 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി.

Related Articles

Leave a Reply

Back to top button