Ernakulam

ഓൺലൈൻ വഴി പരസ്യം, വാട്‌സാപ്പിലൂടെ ഇടപാട്…! ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ

Please complete the required fields.




കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേർ പോലീസ് പിടിയിലായി. കടവന്ത്ര-എളമക്കര പോലീസ് നടത്തിയ സംയുക്ത പരിശോധനയിൽ ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് വീട്ടിൽ ടി.എസ്. അഖിൽ കൃഷ്ണ (30), ഇരിങ്ങാലക്കുട കോണത്തുകുന്ന് ഉണ്ടേക്കടവിൽ യു.എ. അഫ്‌സൽ (27), കൊല്ലം കല്ലുംതാഴം ആയത്തിൽ അൽ അമീൻ കോട്ടേജിൽ അക്ബർഷാ (24) എന്നിവരാണ് അറസ്റ്റിലായത്.

ലോഡ്ജിന്റെ രണ്ടാം നിലയിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പോലീസ് റെയ്ഡിനെത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളുമുൾപ്പെടെ പത്തിലധികം പേർ ഇവിടെയുണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ പരസ്യം നൽകിയാണ് പ്രതികൾ ഇടപാടുകാരെ ആകർഷിച്ചിരുന്നത്.

തുടർന്ന് ഫോണിൽ ബന്ധപ്പെടുന്നവർക്ക് വാട്‌സാപ്പ് വഴി വിവരങ്ങൾ കൈമാറിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്ന് ഡി.സി.പി. അരുൺ പവിത്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

Related Articles

Back to top button