Thiruvananthapuram

ക്ഷേമപെൻഷൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത…! നാളെ മുതൽ ബാങ്കിലും വീട്ടിലുമായി തുക എത്തും’; 1088.63 കോടി അനുവദിച്ചു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ എന്നിവയുടെ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനായി ആകെ 1088.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 52,23,388 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കായി നവംബർ മാസത്തെ വിഹിതമായി 964,41,89,000 രൂപയാണ് അനുവദിച്ചത്. 30,04,247 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനായി 549,37,80,700 രൂപ നീക്കിവെച്ചു.
ഇതിൽ എൽ.എസ്.ജി.ഡി (ഡയറക്ടറുടെ (റൂറൽ) അക്കൗണ്ടിലുള്ള 66,50,800 രൂപ കുറച്ച്, ബാക്കി 548,71,29,900 രൂപ തിരുവനന്തപുരം സിറ്റി ശാഖയിലെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 22,19,141 ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തിച്ച് പെൻഷൻ നൽകാനായി 415,04,08,300 രൂപ വകയിരുത്തി.

Related Articles

Back to top button