Kannur

വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് യുവതി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Please complete the required fields.




കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനത്തിലൂടെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹ്‌സിനെ (35) ആണ് മലപ്പുറം ജില്ലയിലെ പള്ളിക്കലിൽനിന്ന് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

ഭർത്താവിനെ ഉപേക്ഷിച്ചുവന്നാൽ വിവാഹം കഴിച്ച് സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് പ്രതി ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്ന് യുവതി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡി, കണ്ണൂർ സിറ്റി എ.സി.പി. എം.പി.ആസാദ് എന്നിവരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.സി.പി.ഒ.മാരായ പി.വി.ബൈജു, വി.കെ.നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button