Kollam

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17കാരന് പോക്സോ കേസ്

Please complete the required fields.




കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും കുട്ടിയെ പലയിടത്തെത്തിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു.

ഇതിനിടെയിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ആൺകുട്ടിക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കലശലായ വയറുവേദനയെ തുടർന്ന് 17കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശേഷം ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയുടെ പ്രായം പരിശോധിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്‍പില്‍ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടിസ് നൽകിയിരിക്കുകയാണ് കുളത്തൂപ്പുഴ പൊലീസ്.

Related Articles

Back to top button