Alappuzha

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ പേരിൽ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Please complete the required fields.




കായംകുളം: കായംകുളത്ത് ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ പണം തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. കീരിക്കാട് വില്ലേജിലെ കീരിക്കാട് തെക്ക് മുറിയിൽ ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃത (22) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

‘കൃഷ്ണ ഹോം നഴ്‌സിങ്’ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറയുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം വഴി ഹോം നഴ്സായി ജോലി ചെയ്താൽ പ്രതിമാസം 15,000 രൂപ മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ജോലിക്കായി നിർത്തിയിരുന്നത്.

ജോലി ചെയ്തവർക്ക് നൽകേണ്ട ശമ്പളം വീട്ടുകാരിൽനിന്ന് വാങ്ങിയെടുത്ത ശേഷം പോലും ജീവനക്കാർക്ക് നൽകാതെ ചതിച്ചെടുത്തുവെന്നാണ് പരാതി. ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

കായംകുളം എസ്ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ പേരിൽ കൂടുതൽ പേർ പരാതിയുമായി എത്തുമോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button