India

കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി

Please complete the required fields.




ഡൽഹി: കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. 11 ടിഎംസി വെള്ളം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വരൾച്ചയും നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടി കർണാടക ആവശ്യം എതിർത്തിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുടിവെള്ള ആവശ്യങ്ങൾക്കും ജലം അനിവാര്യമെന്ന് കർണാടക വാദിച്ചു.

കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശവും കാവേരി നദിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദീർഘകാല തർക്കമാണ്. കർണാടകയിലെ പശ്ചിമഘട്ടത്തിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിച്ച് ഏകദേശം 800 കിലോമീറ്ററോളം ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന കാവേരി നദിയുടെ ജലവിനിയോഗമാണ് പ്രധാന വിഷയം

Related Articles

Back to top button