Thiruvananthapuram

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ കെയർ; ലഹരിവിരുദ്ധ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്, കേരളത്തിൽ 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല

Please complete the required fields.




തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം കേരളത്തിൽ 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ‘ഓപ്പറേഷൻ കെയർ’ എന്ന പേരിലുള്ള പദ്ധതി ഈ മാസം 16ന് തുടങ്ങും.

ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ഓപ്പറേഷൻ കെയറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 35 ആശുപത്രികളിൽ വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് പോലെ എല്ലാവരെയും യോജിപ്പിച്ച് ബഹുജന മുന്നേറ്റം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൂഫാന്റെ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യ കേരളം മുഴുവൻ നിരീക്ഷിച്ച് ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും കണക്കുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിൽ തന്നെ ഇതിനായി ഒരു സിസ്റ്റം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടികൾ ഉണ്ടാകുമെന്നും ട്രാഫിക് പരിശീലനം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രാത്രികാലങ്ങളിൽ കേരളം മുഴുവൻ പൊലീസിന്റെ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസത്തെ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 57 സ്കൂൾ ബസ് ഡ്രൈവർമാരെയാണ് പിടികൂടിയതെന്നും സ്വകാര്യ ബസുകളുടെ അമിത വേഗം അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button