Alappuzha

നാല് വയസ്സുകാരന് വാങ്ങിയ മിഠായിയിൽ ബെയറിംഗ് സ്റ്റീൽ ബോൾ; മധ്യപ്രദേശ് കമ്പനിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

Please complete the required fields.




ആലപ്പുഴ: കടയിൽ നിന്ന് നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തി. വലിയകലവൂർ പന്നിശ്ശേരി സ്വദേശി തന്റെ മകനായി വാങ്ങിയ മിഠായിയിലാണ് ഈ അപകടകരമായ വസ്തു ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ വലിയകലവൂരിന് സമീപത്തെ കടയിൽ നിന്നാണ് കുട്ടിക്ക് മിഠായി വാങ്ങിനൽകിയത്.

മിഠായി കഴിക്കുന്നതിനിടെ കുട്ടിക്ക് അസ്വാഭാവികത തോന്നുകയും, ഉടൻ തന്നെ രക്ഷിതാക്കളെ കാണിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു. കൂടാതെ, ഉദ്യോഗസ്ഥർ മിഠായി വാങ്ങിയ കടയിലുമെത്തി സമാന കമ്പനിയുടെ മറ്റ് മിഠായികളും വിതരണക്കാരുടെ വിവരങ്ങളും പരിശോധിച്ചു.

മധ്യപ്രദേശ് ആസ്ഥാനമായുള്ള ‘മില്ലൻ’ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. വിപണിയിലുള്ള കൂടുതൽ മിഠായികളിൽ സമാനമായ രീതിയിൽ അപകടകരമായ വസ്തുക്കൾ ഉണ്ടാകാമെന്ന വലിയ ആശങ്കയിലാണ് രക്ഷിതാക്കൾ. സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button