Kannur

കണ്ണവം ബോംബ് സ്ഫോടനം: പൊട്ടിയത് സ്റ്റീൽ ബോംബ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്

Please complete the required fields.




കണ്ണൂർ: കണ്ണവം റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും തുടർച്ചയായി ഉണ്ടായ സ്റ്റീൽ ബോംബ് സ്ഫോടനങ്ങളിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. രണ്ടു ദിവസം മുമ്പ് രാത്രിയിലായിരുന്നു പ്രദേശത്തെ നടുക്കിയ സ്ഫോടനങ്ങൾ ഉണ്ടായത്. കടുപ്പമേറിയ ശബ്ദം കേട്ട് ഭയന്ന പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഘം സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചതിന്റെ വ്യക്തമായ അവശിഷ്ടങ്ങളും അടയാളങ്ങളും കണ്ടെത്തുകയായിരുന്നു. എന്നാൽ ബോംബ് സ്ഫോടനം നടന്ന രണ്ടിടങ്ങളിലും സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഇതേത്തുടർന്ന് കണ്ണവം ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലുമുള്ള സ്വകാര്യ-പൊതു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. പ്രദേശത്ത് നിലവിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സമീപ മേഖലകളിൽ കനത്ത പൊലീസ് പട്രോളിംഗും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button