Thiruvananthapuram

കോവളത്ത് പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ വിദേശികളും; പ്രതികളുടെ പട്ടിക തയ്യാറാക്കി പൊലീസ്, സ്പാ നടത്തിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ

Please complete the required fields.




തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി അന്വേഷണസംഘം പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറും സൗത്ത് സോൺ ഐ.ജിയും ചേർന്നാണ് പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.

കോവളത്തെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും, വ്യാജ രേഖകൾ നിർമ്മിച്ച് ബംഗ്ലാദേശി യുവതികളെ കേരളത്തിലേക്ക് എത്തിക്കുന്ന വലിയൊരു ശൃംഖല ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. സ്പാകളിലേക്ക് പെൺകുട്ടികളെ എത്തിക്കുന്ന വഴികളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

പ്രാദേശിക ഗുണ്ടകളുടെ സംരക്ഷണയിൽ സ്പാകൾ നടത്തുന്ന ചില സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പാ ഉടമകളായ ഇത്തരം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ നിലവിൽ ശക്തമായ നിരീക്ഷണത്തിലാണെന്നും എ.ഡി.ജി.പി അറിയിച്ചു. സ്പാ നടത്തിപ്പിന് അപ്രൂവ്ഡ് മെഡിക്കൽ പ്രാക്ടീഷണറുടെ പേര് നിർബന്ധമാണ്.

എന്നാൽ പലയിടത്തും ഈ പേരുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട മെഡിക്കൽ പ്രാക്ടീഷണർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്നും വിഷയം അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യത്യസ്ത ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചും ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

ഇതിന് പിന്നിൽ വൻ സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരാതിയുമായി ആരെങ്കിലും സമീപിച്ചാൽ മാത്രമേ നിയമനടപടികളുമായി മുന്നോട്ടു പോകാൻ പൊലീസിന് പരിമിതികളുള്ളൂ. അതേസമയം, സംസ്ഥാനത്തെ സ്പാകളുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കാൻ നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയതായും സ്പാകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പുതിയ നിയമനിർമ്മാണം കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു.

Related Articles

Back to top button