India

രാവിലെ കട തുറന്ന് താമസസ്ഥലത്തേക്ക് മടങ്ങി, പിന്നീട് തിരിച്ചെത്തിയില്ല; ബംഗളൂരുവിൽ കണ്ണൂർ സ്വദേശിയായ 27കാരൻ മരിച്ച നിലയിൽ

Please complete the required fields.




ബംഗളൂരു: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസന്‍റെ മകൻ സ്വരൂപ് (27) ആണ് മരിച്ചത്.

രണ്ട് വർഷത്തോളമായി കോറമംഗലയിൽ പലചരക്ക് കടയിൽ ജോലിചെയ്തു വരികയായിരുന്നു സ്വരൂപ്. വെള്ളിയാഴ്ച രാവിലെ കട തുറന്ന ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ സ്വരൂപ് ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സെന്‍റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരായ നാസർ എമിറേറ്റ്സ്, ഖാദർ സുപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. മാതാവ് സീമ. സഹോദരൻ സോഹിൻ.

Related Articles

Back to top button