
കോഴിക്കോട്: 2026ലെ കാലവർഷക്കെടുതിയിൽ പ്രളയം മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും സർക്കാർ ധനസഹായം അനുവദിച്ചു. ആകെ 64.61 ലക്ഷം രൂപയാണ് ദുരന്ത നിവാരണ വകുപ്പ് അനുവദിച്ചത്.
ജില്ലയിലെ നാല് താലൂക്കുകളിലായി വെള്ളം കയറിയ വീടു കൾ വൃത്തിയാക്കുന്നതിനായി 1,094 ഗുണഭോക്താക്കൾക്ക് 5,000 രൂപ വീതം നൽകും. ഇതിനായി 54,70,000 രൂപ അനുവദിച്ചു. പ്രളയ ബാധിതർക്ക് വീടു കൾ വൃത്തിയാക്കാൻ റേഷൻ കാർഡ് ഒന്നിന് ആകെ 10,000 രൂപയാണ് ധനസഹായം നിശ്ചയിച്ചിട്ടുള്ളത്.
ഇതിൽ എസ്ഡിആർഎഫ് വിഹിതമായ 5,000 രൂപയാണ് ഇപ്പോൾ അനുവദിച്ചത്. പ്രളയ ദുരിതബാധിതരായ 472 ഗുണഭോ ക്താക്കൾക്ക് ഒരു റേഷൻ കാർഡിന് (2 മുതിർന്ന വ്യക്തികൾ ക്ക്) പ്രതിദിനം 300 രൂപ നിരക്കിൽ ഏഴു ഏഴു ദിവസത്തേക്ക് ആകെ 9,91,200 രൂപയും അനു വദിച്ചിട്ടുണ്ട്.





